Virat Kohli's Childhood Coach Warns Team India
2019ലെ പ്രകടനം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു മുന്നറിയിപ്പുമായി നായകന്‍ വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ഈ വര്‍ഷം ടീം ഇന്ത്യയുടെ തുടക്കം ശ്രീലങ്കയ്‌ക്കെതിരേയാണ്. സ്വന്തം നാട്ടില്‍ ടി20 പരമ്പരയാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ അധികം വൈകാതെ കളിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തും